ക്രൈം

10കിലോ കഞ്ചാവുമായി വധശ്രമകേസിലെ പ്രതി പിടിയിൽ

വെള്ളികുളങ്ങര: 10കിലോ കഞ്ചാവുമായി വധശ്രമകേസിലെ പ്രതി  പിടിയിൽ. മറ്റത്തൂർ അവിട്ടപ്പിള്ളി മന്ദിരപ്പിള്ളിയിൽ നിന്നും 10കിലോ കഞ്ചാവുമായി മറ്റത്തൂർ  ഇത്തുപാടം കോശ്ശേരി സുരേന്ദ്രന്റെ  മകൻ അനൂപിനെ (31) യാണ് തൃശൂർ റൂറൽ ഡാൻസഫ് ടീമും വെള്ളികുളങ്ങര പോലീസും ചേർന്ന് പിടികൂടിയത്.

 ഡാൻസഫ്  ഇൻസ്‌പെക്ടർ ബി കെ അരുൺ,  കൊടകര ഐ എസ് എച്ച് ഒ  ജയേഷ് ബാലൻ, ഡാൻസഫ്  എസ് ഐ വി ജി  സ്റ്റീഫൻ, വെള്ളിക്കുള്ങ്ങര എസ് ഐ  സാംസൻ വർഗീസ്, എ എസ് ഐ  മാരായ സി എ ജോബ്, ടി ആർ ഷൈൻ എന്നിവരടങ്ങിയ പോലിസ് സംഘമാണ്   പ്രതിയെ പിടികൂടിയത്.വിഷു, ഈസ്റ്റർ  പ്രമാണിച്ച് വിൽപന നടത്തുന്നതിനായി  ആന്ധ്രയിൽ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവ് ആണ് പോലീസ് പിടികൂടിയത്.

കഞ്ചാവ് എവിടെ നിന്നും കൊണ്ടുവന്നതെന്നും ആർക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്.

Leave A Comment