ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍; കൊരട്ടിയിൽ രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ
ചാലക്കുടി: ഹോട്ടലില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരായ രണ്ടംഗ സംഘത്തെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഭരത്(29), വെസ്റ്റ് ബംഗാള്‍ സ്വദേശി ബിഷ്ണു(32)എന്നിവരാണ് അറസ്റ്റിലായത്.
കൊരട്ടി ജെ ടി എസ് ജങ്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ വേ വെയ്റ്റ് ഹോട്ടലിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. ഒരു ചട്ടിയില്‍ 14 ചെടികളാണുണ്ടായിരുന്നത്. സ്വന്തം ആവശ്യത്തിനാണ് ഇവ വളര്‍ത്തുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു.
ഇവര്‍ക്ക് കഞ്ചാവ് ചെടിയുടെ വിത്ത് നല്കിയവരെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Leave A Comment