പെൺസുഹൃത്തിനെ ശ്വാസം മുട്ടിച്ചു കൊന്നു ; ഒറീസ സ്വദേശി അറസ്റ്റിൽ
തൃശൂർ: പെൺ സുഹൃത്തിനെ കൊലപ്പെടുത്തിയ ഒറീസ സ്വദേശിയെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ലിവിങ് ടുഗെതർ ആയി ജീവിച്ചുവന്നിരുന്ന ജാർഖണ്ഡ് സ്വദേശി ആയ മുനികാ കിസ്കു (30) എന്ന പെൺ സുഹൃത്തിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി തൃശ്ശൂർ പോസ്റ്റ് ഓഫീസിന് സമീപത്തുള്ള ലോഡ്ജിൽ റൂം എടുത്ത് ബെഡിൽ കിടത്തി തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭേശജ ശന്താ (29) എന്ന ഒറീസക്കാരനെ സിറ്റി പോലീസ് കമ്മീഷണറുടെ സ്‌ക്വാഡും ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് പോലീസും ചേർന്ന് പൊന്നാനിയിൽ വച്ച് പിടികൂടി.
പെൺകുട്ടി കാമുകനെ കല്യാണം കഴിക്കണം എന്ന് നിർബന്ധിച്ചതിനെ തുടർന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഈ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave A Comment