മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
നെടുമ്പാശേരി: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടക്കുകയായിരുന്ന കറുകുറ്റി പുത്തൻപുരയ്ക്കൽ റിതിൻ ബേബി(25)യെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. അത്താണിയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിൽ റിപ്പയറിംഗിനായി കൊണ്ടുവന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
നമ്പർ പ്ലേറ്റ് മടക്കിവച്ച് ബൈക്ക് ഉപയോഗിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ആഴകത്തു നിന്ന് ഇയാളെ പിടികൂടുമ്പോൾ അങ്കമാലിയിൽ നിന്നു മോഷ്ടിച്ച ബൈക്കിലാണ് യാത്ര ചെയ്തിരുന്നത്. കൊരട്ടിയിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഇൻസ്പെക്ടർ ബ്രിജു കുമാർ, എസ്ഐ ടി.കെ സുധീർ, എഎസ്. ഐ സാജൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave A Comment