വില്പനക്കായി കൊണ്ടുവന്ന എംഡിഎംഎ യുമായി രണ്ട് യുവാക്കളെ തൃപ്രയാർ നിന്നും പിടികൂടി
തൃപ്രയാർ: തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ, 15 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളെ തൃപ്രയാർ നിന്നും പ്രത്യേക പോലീസ് സംഘവും വലപ്പാട് പോലീസും ചേർന്ന് പിടികൂടി. വാഹന പരിശോധനക്കിടെയാണ് കരുവന്നൂർ നെടുമ്പുരക്കൽ ഷമീർ (39), പനംകുളം വെളിയത്തു വീട് രാജീവ് (45)എന്നവരെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഷമീർ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡിയും, മുൻപ് അഞ്ചോളം തവണ വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നതിനായി കൊണ്ടുവന്നതിന് പിടിയിലായ ആളുമാണ്.
വലപ്പാട് സി ഐ സുശാന്ത് , എസ് ഐ സലിം , ക്രൈം സ്ക്വാഡ് എസ് ഐമാരായ സുനിൽ പി സി, പ്രദീപ് സി ആർ , എസ് ഐ സന്തോഷ് എം ടി , എസ് ഐ ഉണ്ണി പി യു , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ബിജു സി കെ , ഷിന്റോ കെ ജെ , നിഷാന്ത് എ ബി, പ്രണവ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം ഇന്ന് ഇരിഞ്ഞാലക്കുടയിൽ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളിലെ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ ആണെന്ന് അറിഞ്ഞുകൊണ്ടാണ് ഇന്നത്തെ ദിവസം പ്രതികൾ തിരഞ്ഞെടുത്തത്.
പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യത്തങ്ങൾ അറിയിച്ചു.
Leave A Comment