എടവിലങ്ങ് വധശ്രമകേസ്സിലെ രണ്ടാം പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: വധശ്രമകേസ്സിലെ പ്രതി അറസ്റ്റിൽ. ഏപ്രില്‍ 15ന് എടവിലങ്ങ് എരുമക്കൂറ കോളനിയിൽ വച്ച് കേസിലെ പരാതിക്കാരനായ വിഷ്ണുവിനേയും, കൂട്ടുകാരായ സച്ചിനെയും, ഉബീഷിനേയും കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ച കേസ്സിലെ 2 –ാം പ്രതിയായ മേത്തല ചാലക്കുളം ശബരീനാഥിനെയാണ് കൊടുങ്ങല്ലൂർ സബ്ബ് ഇൻസ്പെക്ടർ ഹരോൾഡ് ജോർജ്ജും സംഘവും അറസ്റ്റ് ചെയ്തത് . കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സബ്ബ് ഇൻസ്പെക്ടർ രവികുമാർ സിപിഒമാരായ സനേഷ്, ഫൈസൽ, രാജൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment