ക്രൈം

ഏലം തൊഴിലാളികളായി വേഷമിട്ട് മാള പോലീസ്; പുളിപ്പറമ്പിലെ മാല മോഷ്ടാവ് കസ്റ്റഡിയില്‍

മാള: പൊയ്യ പുളിപ്പറമ്പിൽ വെച്ച് വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന പ്രതി പിടിയിൽ. 2021 നവംബർ 7ന് പുളിപ്പറമ്പിലെ വീട്ടിൽ വച്ച് കുട്ടിയെ കുളിപ്പിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ മാലകവർന്ന പാലക്കാട് സ്വദേശിയെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് കോട്ടായി സ്വദേശിയായ അനീഷ് (33) ആണ് അറസ്റ്റിൽ ആയത്. ഇടുക്കി ശാന്തൻപാറയിലെ  പന്തടിക്കുളം ആദിവാസി കോളനിയില്‍ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തന്ത്രപൂർവ്വം ആണ് മാള പോലീസ് കസ്റ്റഡിയിലെടുത്തത്.

സ്ഥിരമായി ആന ഇറങ്ങുന്ന വന പ്രദേശത്തിനോടു ചേര്‍ന്നുള്ള സ്ഥലമായതിനാലാണ്ഇത്തരം സ്ഥലം ഒളിവില്‍ കഴിയുന്നതിനു പ്രതി അനീഷ് തെരഞ്ഞെടുത്തത്. ഏലം തൊഴിലാളികളെ പോലെ  വേഷം മാറിയാണ് പോലീസ് സ്ഥലത്തെത്തി പ്രതിയെ അതി സാഹസികമായി കസ്റ്റഡിയില്‍ എടുത്തത്. പ്രതിക്ക് പാലക്കാട് നോര്‍ത്ത്, സൗത്ത്, തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലും കേസ്സുകള്‍ ഉണ്ട്.

 മാള പോലീസ് സ്റ്റേഷന്‍   ഇൻസ്പെക്ടർ സജിന്‍ശശി, സബ്ബ് ഇന്‍സ്പെക്ടര്‍ വിമല്‍.വി.വി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ സീനിയര്‍ പോലീസ് ഓഫിസര്‍ മാരായ ആന്റോ, അഭിലാഷ് പി.എ, നവാസ്.കെ, സി.പി.ഒ അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave A Comment