എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
കൊച്ചി: കടവന്ത്ര ഭാഗത്തുനിന്ന് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. കടവന്ത്ര ഗാന്ധിനഗർ സ്വദേശി അനന്തു കൃഷ്ണ(23), ചളിക്കവട്ടം വെണ്ണല തുണ്ടിപ്പറമ്പില്‍ മാഹിന്‍(29) എന്നിവരെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്.
സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം കടവന്ത്ര എസ്ഐ മിഥുന് മോഹന്റെ നേതൃത്വത്തിലുള്ള സംഘം കടവന്ത്ര കുമാരനാശന്‍ ജംഗ്ഷനടുത്ത് സലിം രാജന് റോഡില്‍ വാഹനം പരിശോധിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും 23 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
Leave A Comment