ക്രൈം

പോക്സോ കേസ്: പുത്തൻചിറ സ്വദേശിക്ക് 95 വർഷം തടവും 4.25 ലക്ഷം രൂപ പിഴയും ശിക്ഷ

മാള: പോക്സോ കേസിൽ 66 വയസ്സുകാരന് 95 വർഷം തടവും നാലേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. മാള പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചാലക്കുടി പോക്സോ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.

2018ൽ പത്തു വയസ്സുകാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് ആണ് പുത്തൻചിറ കണ്ണികുളങ്ങര സ്വദേശിയായ അറക്കൽ ഹൈദ്രോസിനെ പോക്സോ കോടതി ശിക്ഷിച്ചത്.

മാള പോലീസ് സർക്കിൾ ഇൻസ്പെക്ടർ സജിൻ ശശി ഭൂപേഷ് എന്നിവർ കേസന്വേഷണത്തിന് നേതൃത്വം നൽകി.

Leave A Comment