ക്രൈം

മോതിരകണ്ണിയിൽ നിന്നും സ്കൂട്ടർ മോഷണം നടത്തിയ പ്രതി പിടിയിൽ

ചാലക്കുടി: മോതിര കണ്ണിയിൽ നിന്നും സ്കൂട്ടർ മോഷണം നടത്തിയ പ്രതി പിടിയിൽ.പരിയാരം മുനിപ്പാറ കിഴക്കും തല നസീർ മൊയ്തിൻ (47) ആണ് പോലീസ് പിടിയിലായത്. കണ്ടു കുഴിപ്പാടം സ്വദേശിനി ഷിൻസി ജിനീഷിന്റെ സ്കൂട്ടറാണ് മോഷണം നടത്തിയത്. മോതിര കണ്ണിയിൽ റോഡരുകിൽ സ്കൂട്ടർ നിർത്തി ഒരു കടയിലേക്ക് സ്കൂട്ടർ യാത്രക്കാരി കയറിയ തക്കം നോക്കി സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു.

 എസ്.ഐ മരായ ഷാജു എടത്താടനും സി.വി. ഡേവീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Leave A Comment