ലഹരിക്ക് അടിമപ്പെടുന്നവരുടെ ചികിത്സയ്ക്കുള്ള ഗുളിക മോഷ്ടിച്ച യുവാവ് പിടിയിൽ
ആലപ്പുഴ: ലഹരിക്ക് അടിമപ്പെടുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒഎസ്ടി ഗുളികകൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയത്തിൽ നടയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ ശിവകുമാർ(30) ആണ് അറസ്റ്റിലായത്.ആശുപത്രി ഒഎസ്ടി സെന്ററിലെ ലോക്കറിൽ രണ്ട് ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 181 ഗുളികകളാണ് കഴിഞ്ഞ മൂന്നാം തീയതി രാത്രി മോഷണം പോയത്. ആശുപത്രിക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave A Comment