പോക്സോ കേസില്‍ ഒളിവില്‍ പോയ പുത്തന്‍ചിറ സ്വദേശിയായ യുവാവ് അറസ്റ്റിലായി
മാള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിലായി. പുത്തന്‍ചിറ പിണ്ടാണി സ്വദേശി വടക്കേടത്ത് ശ്യാംലാലിനെയാണ് (26 ) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു അറസ്റ്റ് ചെയ്തത്. രണ്ടായിരത്തി പത്തൊൻപതിലാണ് സംഭവം. പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി കുട്ടിയെ വശീകരിച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പിന്നീട് ഇയാൾ പല കാര്യങ്ങൾ പറഞ്ഞ് പെൺകുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും പറയുന്നു.ഇയാൾ മദ്യപിച്ച് ഫോണിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും പെൺകുട്ടിയെ അധിക്ഷേപിക്കാനും ശ്രമിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹരിജന പീഡന നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസ്സെടുത്തതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു.തുടര്‍ന്ന് ഇന്നലെ രാവിലെ പോലീസ് ഇയാളെ പിടി കൂടി . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Leave A Comment