ക്രൈം

ആൺകുട്ടിയോട് ബസിൽ വെച്ച് ലൈം​ഗികാതിക്രമം; പോക്സോ കേസ്, പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോതപറമ്പ് സ്വദേശി കുഴിക്കണ്ടത്തിൽ അനീഷി (33)നെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ പ്രതി ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

Leave A Comment