ക്രൈം

കാറില്‍ കടത്താന്‍ ശ്രമിച്ച 525ലിറ്റര്‍ സ്പിരിറ്റ് ചാലക്കുടിയില്‍ പിടികൂടി

ചാലക്കുടി: കാറില്‍ കടത്താന്‍ ശ്രമിച്ച 525ലിറ്റര്‍ സ്പിരിറ്റ്  ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. കാറിലുണ്ടായിരുന്ന വെള്ളാഞ്ചിറ ചൂളക്കടവില്‍ കമറുദ്ദീ(35)നെ അറസ്റ്റ് ചെയ്തു. ഇന്ന്  മൂന്ന് മണിയോടെയാണ് സ്പിരിറ്റ് പിടി കൂടിയത് . 

ടയോട്ട എതിയോസ്  കാറിന്റെ ഡിക്കിയിലായി 35ലിറ്റര്‍ വീതം 15 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എറണാകുളം കണ്ടെയിനര്‍ റോഡില്‍ നിന്നുമാണ് കാര്‍ ലഭിച്ചതെന്നും പാലിയേക്കര വരെ എത്തിച്ചുകൊടുക്കാനാണ് ആവശ്യപ്പെട്ടതെന്നും പ്രതി പോലീസില്‍ പറഞ്ഞു. 

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ചാലക്കുടി  മുനിസിപ്പല്‍ സിഗ്നലിന് സമീപം വാഹനം പിടികൂടിയത്.

Leave A Comment