തമിഴ് സ്ത്രീയെ കബളിപ്പിച്ച് പണംതട്ടിയ പ്രതി അറസ്റ്റിൽ
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ വഴിയോരത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന തമിഴ് സ്ത്രീയെ കബളിപ്പിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി പട്ടിമറ്റം കരിപ്പായിൽ വീട്ടിൽ ഹിജാ(50)സിനെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 15ന് ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്കിന് സമീപം റോഡരികിൽ ഫ്രൂട്ട്സ് കച്ചവടം ചെയ്യുന്ന പഴനി സ്വദേശി ജ്യോതിമണിയെ കബളിപ്പിച്ചു 5000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
മഞ്ചേരി വള്ളുവന്പുറം ഗ്രാന്റ് ലോഡ്ജിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയുടെ മൊബൈൽ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയും സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.സിസിടിവിയിലെ ദൃശ്യങ്ങളിൽ ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം ഹോണ്ട ആക്ടീവ ആണെന്ന് വ്യക്തമായിരുന്നു. വണ്ടിയുടെ ഉടമസ്ഥന്റെ നന്പർ ശേഖരിക്കുകയും മൊബൈൽ ലൊക്കേഷൻ
കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിൽ ഇയാൾ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണൻ, എസ്ഐ സി.എസ്. സൂരജ്, ഗ്രേഡ് സീനിയർ സിപിഒമാരായ കെ.ഡി. രമേഷ്, വിനോദ്, ബിനോയ്, സുനിൽകുമാർ, സിപിഒമാരായ ഡെൻസ്മോൻ, അനന്ദുമോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ശ്രീനാരായണപുരം പനങ്ങാട് സമാന രീതിയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആരേയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Leave A Comment