ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് പിടിയിൽ.
കുന്നംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് ആമയം സ്വദേശി പള്ളിയിൽ വീട്ടിൽ 35 വയസുള്ള അൻസാറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സ്കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബസ്സിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ ഡി ശ്രീജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഇ കെ ഹംദ്, രവികുമാർ, ' നിബു നെപ്പോളിയൻ, വിനീത എന്നിവരും അനേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment