കാർ വാടകക്ക് വാങ്ങി പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കാർ വാടകക്ക് വാങ്ങുകയും തുടർന്ന് ഉടമസ്ഥന്റെ അനുമതിയില്ലാതെ കാർ മറ്റൊരാൾക്ക് പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. അഴീക്കോട് കൊട്ടിക്കൽ തോട്ടുങ്ങൽ വീട്ടില്‍ അബ്ദുൾ റഷിൻ(24) എന്നയാളിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പത്താഴക്കാട് സ്വദേശി കുടുപ്പിള്ളി ഹാഷിം എന്നയാളുടെ പരാതിയിലായിരുന്നു അറസ്റ്റ്.പരാതിക്കാരന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് കാറുകൾ പ്രതി അബ്ദുൾ റഷിൻ വാടകക്ക് വാങ്ങുകയും തുടർന്ന് ഉടമസ്ഥനറിയാതെ മറ്റൊരാൾക്ക് പണയം വയ്ക്കുകയും ചെയ്തു. കേസില്‍ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്.
ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിൽ, എസ്.ഐ ഹരോൾഡ് ജോർജ്ജ്, സി.പി.ഓ മാരായ ഗോപകുമാർ, ഗിരീഷ് കുമാർ, അനസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment