പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേർ ഒല്ലൂരിൽ അറസ്റ്റിൽ
ഒല്ലൂർ: പ്രായപൂർത്തിയാവാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പടവരാട് സ്വദേശികളായ തൈപ്പാട്ടിൽ 43 വയസുള്ള അബി, തോട്ടുമാടയിൽ 23 വയസുള്ള ടോണി എന്ന ജാക്കി എന്നിവരാണ് അറസ്റ്റിലായത്.സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞാണ് പ്രതികൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്.
പൊതുജന സംരക്ഷണ സമിതി എന്ന വ്യാജ സംഘടനയുടെ നടത്തിപ്പുക്കാരനാണ് പ്രതികളിലൊരാളായ അബി. ഇയാളാണ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പെൺകുട്ടിയെ ടോണിക്ക് പരിചയപ്പെടുത്തുകയായിരുന്നു.
ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉല്ലാസ്, പോലിസുകാരായ അഭീഷ് ആന്റണി, ശ്രീകാന്ത് എന്നിവരാണ് പ്രതികളെ പിടിക്കൂടിയത്.
Leave A Comment