ക്രൈം

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി

ഇരിഞ്ഞാലക്കുട: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ പൊറത്തിശ്ശേരി തേലപ്പിള്ളി സ്വദേശി കൂടാരത്തിൽ വീട്ടിൽ നിഖിലിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.  
 
ഇരിഞ്ഞാലക്കുട, ഒല്ലൂർ പോലീസ് സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് നിഖിൽ. സ്ത്രീകൾക്കെതിരെയുള്ള നിരന്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന നിഖിൽ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിലെ വനിത സബ് ഇൻസ്പെക്ടറെയും പോലീസ് സംഘത്തെയും ആക്രമിച്ച കേസ്സിലും പ്രതിയാണ്.  

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Leave A Comment