ബൈക്ക് മോഷണം പ്രതി അറസ്റ്റിൽ
കൊടകര. മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തി കുന്നംകുളത്തെത്തിയ മോഷ്ടാവിനെ കുന്നംകുളം പൊലീസ് പിടികൂടി. കൈപമംഗലം കാരപ്പിള്ളി മിഥുൽഷിനെയാണ് (22) ബൈക്ക് സഹിതം പിടി കൂടിയത്.കഴിഞ്ഞ ദിവസം രാത്രിയിൽ മേൽപ്പാലത്തിനടിയിൽ നിന്ന് കൊടകര സ്വദേശി ശ്രീഹരിയുടെ ബൈക്കാണ് മോഷ്ടിച്ചത് . കൊടകര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ രണ്ട് കേസുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
Leave A Comment