രാസലഹരിയുമായി അഞ്ച് യുവാക്കൾ മാളയിൽ അറസ്റ്റിൽ
മാള: മാള വലിയപറമ്പ് എ ആർ ലോഡ്ജിൽ നിന്നും എം ഡി എം എ യുമായി 5 യുവാക്കൾ അറസ്റ്റിൽ. രണ്ട് ഗ്രാം എം ഡി എം എ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.
വലിയപറമ്പ് സ്വദേശികളായ ഷൈബിൻ, ഷൈബി, അർഷാദ്, ഹദീപ്, ഷിഫാസ്, മാള പള്ളിപ്പുറം സ്വദേശിയായ ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് മാള പോലീസും ഡാൻസാഫ് തൃശ്ശൂർ റൂറൽ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
നാട്ടിലെ ലഹരി മാഫിയകളുടെയും ക്രിമിനൽസിന്റെയും സ്ഥിരം വിഹാരകേന്ദ്രമാണ് വലിയപറമ്പിലെ എ ആർ ലോഡ്ജ് എന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
മാള എസ് എച്ച് സജിൻ ശശി, എസ് ഐ മാരായ നീൽ ഹെക്ടർ ഫെർണാണ്ടസ്, സുരേഷ്, ചന്ദ്രശേഖരൻ, ഡാൻസാഫ് എസ് ഐ ജയകൃഷ്ണൻ, സീനിയർ സി പി ഒ സൂരജ്, മിഥുൻ ആർ കൃഷ്ണ, അഭിലാഷ്, സി പി ഒ മാരായ ഷഗിൻ, നവീൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment