ഫ്ലാറ്റില്‍ മോഷണം: ജാര്‍ഖണ്ഡ് സ്വദേശിനികള്‍ പിടിയില്‍
കൊച്ചി: ഫ്ലാറ്റില്‍ നിന്നു വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച ജാര്‍ഖണ്ഡ് സ്വദേശികളായ യുവതികള്‍ പിടിയിലായി. റാഞ്ചി സ്വദേശിനി അഞ്ജന കിന്ഡോ (19), ഗുംല ഭഗിട്ടോലി സ്വദേശിനി അമിഷ കുജൂര്‍ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാരണക്കോടം സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ളാറ്റില്‍ നിന്ന് രാജസ്ഥാന് സ്വദേശിനിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 2,50,000 രൂപ വില വരുന്ന വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളുമാണ് പ്രതികള്‍ മോഷ്ടിച്ചത്.
കഴിഞ്ഞ 22നായിരുന്നു സംഭവം. ഏജന്റ് മുഖേന വീട്ടുജോലിക്കായി വന്ന അഞ്ജന വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മുറിയില്‍ ഒളിച്ചിരുന്ന് ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. പിന്നീട് കൂട്ടുകാരി അമിഷയെ വിളിച്ചുവരുത്തി മോഷണ വസ്തുക്കളുമായി ഫ്ലാറ്റില്‍ നിന്ന് മുങ്ങുകയായിരുന്നു.
മോഷണ മുതലുകളുമായി ജാര്‍ഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ നീക്കം. പാലാരിവട്ടം പോലിസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave A Comment