ക്രൈം

മൂര്‍ക്കനിക്കര കൊലപാതകം; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

തൃശൂര്‍: മൂര്‍ക്കനിക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍. കൊഴുക്കുള്ളി സ്വദേശികളായ വിശ്വജിത്തും ബ്രഹ്മജിത്തുമാണ് പിടിയിലായത്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

ബുധാഴ്ച രാത്രി ഏഴോടെ ദേശക്കുമ്മാട്ടി മഹോത്സവത്തിനിടെ ഡാന്‍സ് കളിച്ചതിനേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുളയം ചീരക്കാട് സ്വദേശി അഖിലാണ് (28) കൊല്ലപ്പെട്ടത്.

അഖിലിന് ഒപ്പമുണ്ടായിരുന്ന ജിതിനും കുത്തേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Comment