മോഷ്ടിച്ച മോട്ടോർസൈക്കിളില്‍ വ്യാജ നമ്പറിൽ ഉപയോഗം: യുവാവ് പിടിയില്‍
കൊടുങ്ങല്ലൂർ: കാസർഗോഡ് നിന്നും മോഷണം ചെയ്യപ്പെട്ട മോട്ടോർസൈക്കിൾ വാങ്ങി വ്യാജ നമ്പറിൽ ഉപയോഗിച്ചുകൊണ്ടിരുന്ന യുവാവ് പിടിയില്‍. ലോകമലേശ്വരം കാവിൽകടവ്, കൈതത്തറ വീട്, ജിസ്മോൻ(18)/ ആണ് അറസ്റ്റിലായത് .കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ വാഹനാപകട കേസ്സിലെ വാഹനത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഈ മോട്ടോർസൈക്കിൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എൻജിൻ നമ്പർ ഉപയോഗിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കഴിഞ്ഞ ഡിസംബർ മാസത്തിൽ കാസർഗോഡ് ടൌണിൽ നിന്നും മോഷണം ചെയ്യപ്പെട്ട മോട്ടോർസൈക്കിളാണെന്ന് കണ്ടെത്തിയത്.
പ്രതിയെ കാസർഗോഡ് പോലീസിന് കൈമാറി. ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ, എസ്.ഐ രവികുമാർ വി, ജി.എ.എസ്.ഐ രാജിവ്, സി.പി.ഓ മനോജ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment