ക്രൈം

മാളയില്‍ പട്ടാപ്പകല്‍ വീടിനു നേരെ ഗുണ്ടെറിഞ്ഞതായി പരാതി

മാള: മാളയില്‍ പട്ടാപ്പകല്‍ വീടിനു നേരെ ഗുണ്ടെറിഞ്ഞതായി പരാതി. ആക്രമണം നടത്തിയത് കഞ്ചാവ് മാഫിയയെന്ന് ആരോപണം. മാള അഷ്ടമിച്ചിറയിൽ  ആണ് സംഭവം. ഇന്ന്  രാവിലെ 11 മണിയോടെ  ഡിവൈഎഫ്ഐ അഷ്ടമിച്ചിറ മേഖലാ ജോയിന്റ്  സെക്രട്ടറി യദു കൃഷ്ണയുടെ വീടിന് നേരെയാണ് നാടൻ ഗുണ്ട് കത്തിച്ചെറിഞ്ഞത്. എന്നാല്‍   എറിയുന്നതിനിടയിൽ ഗുണ്ട് കെട്ടുപോയതിനാലാണ്  വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന്  യദുകൃഷ്ണ  പറയുന്നു.

Leave A Comment