എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കളമശേരി: മാരക ലഹരി ഉത്പന്നമായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ ഡാന്‍സാഫും കളമശേരി പൊലീസും ചേര്‍ന്ന് പിടികൂടി. കൊല്ലം പവിത്രേശ്വരം പുത്തൂര്‍ തിരുവോണത്തിൽ എസ്. അങ്കിത്ത്(21), കോട്ടയം കല്ലറ മുണ്ടാര്‍ പുത്തന്‍പുരയ്ക്കല്‍ പി. അജിത്ത്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കളമശേരി അവന്യൂ റോഡിലെ കമ്പനി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ രണ്ടു യുവാക്കള്‍ എംഡിഎംഎ വില്പന നടത്തുന്നുണ്ടെന്ന് കളമശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ഉപയോഗത്തിനും വില്പനയ്ക്കുമായാണ് എംഡിഎംഎ കൈവശം വച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. കളമശേരി സിഐ വിബിന് ദാസിന്റെ നിര്‍ദേശാനുസരണം കളമശേരി എസ്ഐ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കളമശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Leave A Comment