ബസില്‍ മോഷണശ്രമം: തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
കൊച്ചി: സ്വകാര്യ ബസില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളെ പിടികൂടി. സേലം സ്വദേശിനികളായ രഞ്ജിനി (45), മഹാലക്ഷ്മി (32) എന്നിവരെയാണ് കുമ്പളങ്ങി പോലീസ് പിടികൂടിയത്.
ഫോര്‍ട്ട്കൊച്ചി-കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യബസില്‍ സഞ്ചരിക്കുകയായിരുന്ന പെരുമ്പടപ്പ് സ്വദേശിനിയുടെ മൂന്നുപവന്‍ വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കുമ്പളങ്ങി ഔട്ട് പോസ്റ്റ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Leave A Comment