നെടുമ്പാശേരിയിൽ 1050.34 ഗ്രാം സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് 1050.34 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ജിദ്ദയിൽ നിന്നു മസ്കറ്റ് വഴി ഒമാൻ എയർ വിമാനത്തിൽവന്ന മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. സ്വർണം സിലിണ്ടർ രൂപത്തിലുള്ള നാല് ക്യാപ്സ്യൂളുകളായാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 51 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇയാൾക്കെതിരെ 1962ലെ കസ്റ്റംസ് ആക്ട് അനുസരിച്ച് കേസെടുത്തു.
Leave A Comment