ക്രൈം

പുതുപ്പള്ളി തിരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കം; കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു

അങ്കമാലി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ എറണാകുളം കാലടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി സ്വദേശി ജോണ്‍സണിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെയാണ് ജോണ്‍സണും ദേവസിയും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. അകന്ന ബന്ധുക്കളായ ഇരുവരും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ സംസാരമുണ്ടായി. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നായിരുന്നു ജോണ്‍സന്റെ വാദം. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാദപ്രതിവാദം തര്‍ക്കത്തിലേക്ക് നീങ്ങുകയും ദേവസി ജോണ്‍സണെ വെട്ടിപരിക്കേല്‍പ്പിച്ചെന്നുമാണ് വിവരം.

Leave A Comment