ക്രൈം

കുടുംബവഴക്ക്: ചാപ്പാറയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു

കൊടുങ്ങല്ലൂർ: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. .ചാപ്പാറയിൽ കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചാപ്പാറ ഐ.ടി.സി.ക്ക് വടക്കുവശം ഉളുക്കൂരാൻ സുരേഷിന്റെ ഭാര്യ മിനി(57)ക്കാണ് പരിക്കേറ്റത്. 

ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ സുരേഷ് മിനിയെ കറിക്കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വയറിൽ സാരമായി പരിക്കേറ്റ മിനിയെ കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave A Comment