ക്രൈം

പത്ത് പാട്ട ടാര്‍ മോഷ്ടിച്ച സംഘം കൊരട്ടിയില്‍ പിടിയില്‍

കൊരട്ടി: റോഡ് ടാറിംഗിനായി വാട്ടര്‍ അതോറിറ്റി സൂക്ഷിച്ചിരുന്ന പത്ത് പാട്ട ടാര്‍ മോഷ്ടിച്ച സംഘത്തിലെ ആറുപേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര വല്ലക്കുന്ന് പള്ളിപ്പാടന്‍ വിത്സന്‍ (55), ആളൂര്‍ കോള്‍ക്കുന്ന് പള്ളിയില്‍ ശ്രീശാന്ത്(36),വടമ കാട്ടിക്കരക്കുന്ന് സ്വദേശികളായ തെക്കേടത്ത് കിരണ്‍(30), വെള്ളോലില്‍ ശ്യാം(33), ചാലക്കുടി പോട്ട പടിഞ്ഞാക്കര ബിജു(30),വടമ വടക്കുംകാവ് കാലടി വീട്ടില്‍ സുബ്രഹ്മണ്യന്‍(65) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ സെപ്തം.18,19 തിയതികളില്‍ ആപ്പെ ആട്ടോയിലാണ് ഇവര്‍ ടാര്‍ പാട്ടകള്‍ കടത്തിയത്. ഇതിനായി ഉപയോഗിച്ച രണ്ടു വാഹനങ്ങളും പിടികൂടി.കൊരട്ടി എസ്.എച്ച്.ഒ ബി.കെ.അരുണ്‍, എസ്.ഐമാരായ സജി വര്‍ഗീസ്,മുഹമ്മദ് ശിഹാബ് എന്നിവരാണ് അന്വേഷണം നടത്തിയത്.

Leave A Comment