തൃശൂരില്‍ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നു പേർ അറസ്റ്റിൽ
തൃശൂർ: തൃശൂർ ദിവാൻജി മൂലയിൽ നടന്ന ആക്രമ സംഘത്തില്‍ പ്രതികളായ മൂന്നു പേർ അറസ്റ്റിൽ. വടൂക്കര ദേശത്തെ കൊടയ്ക്കാട്ട് വീട്ടിൽ അജ്മൽ (19), ചിയ്യാരം പുഴയ്ക്കൽ വീട്ടിൽ അബ്ദുൾ ഫഹദ് (20), വടൂക്കര അമ്പലത്ത് വീട്ടിൽ ഷാഹിദ് (25), എന്നിവരാണ് ഈസ്റ്റ് പോലീസിൻെറ പിടിയിലായത്.സെപ്റ്റംബര്‍17ന് രാത്രി കാറിൻെറ ബോണറ്റിലിരുന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് കടങ്ങോട് സ്വദേശിയായ യുവാവിനേയും കൂട്ടുകാരനേയും നാലംഗ സംഘം മർദ്ദിക്കുകയും തോക്ക് ചൂണ്ടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കേസിലെ പ്രതിയായ അബ്ദുൾ ഫഹദ് പുതുക്കാട്, നെടുപുഴ, ടൌൺ ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലെ നാലോളം കേസുകളിലെ പ്രതിയാണ്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ശരത്ത് സോമൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ കെ., സിവിൽ പോലീസ് ഓഫീസർമാരായ അരുൺജിത്ത് പി.വി, അജ്മൽ എം. സൂരജ് കെ.ആർ എന്നിവരാണ് ഉണ്ടായിരുന്നത്.
Leave A Comment