ക്രൈം

ഫുട്ബോൾ കോച്ച് ചമഞ്ഞ് നടന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ

ചാവക്കാട്: കുട്ടികൾക്ക് ഫുട്ബോൾ / ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ നടത്തിവന്നിരുന്ന ഏനാമാവ് കരുവന്തല അനിൽ (52) എന്നയാളെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി നാളുകളായി ചെറിയ കുട്ടികൾക്കും, വലിയ കുട്ടികൾക്കുമായി ഫുട്ബോൾ/ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുകയും ഈ കുട്ടികൾക്ക് ഇയാളുടെ വീട്ടിൽ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു വരുകയുമായിരുന്നു. മസേജിംഗ് നടത്തുക എന്ന വ്യാജേന കുട്ടികളെ പ്രകൃതി വിരുദ്ധ പ്രവർത്തികൾക്ക് വിധേയമാക്കി. 

കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയിരുന്നു 9 വയസ്സുള്ള ആൺകുട്ടിയെ ഏനാമാവ് ഷാപ്പിന് സമീപത്തുനിന്ന് ഓട്ടോറിക്ഷയിൽ ബലമായിപിടിച്ചു കയറ്റി കൊണ്ടുപോയി വെള്ളാശേരി പാടത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നത് കണ്ടു മറ്റു കുട്ടികളും അവരുടെ രക്ഷിതാക്കളും അന്വേഷിച്ചതിലാണ് ഇയാൾ കുട്ടികളെ തടവിലാക്കി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത് .നാട്ടുകാർ വീടു വളഞ്ഞതറിഞ്ഞ് ഇയാൾ കുട്ടികളെ തന്റെ അടുക്കളയിൽ ഉള്ള റാക്കിന് മുകളിലേക്ക് കയറ്റിയിരുത്തി മിണ്ടിയാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി ഇക്കാര്യത്തിന് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാവറട്ടി എസ് എച്ച് ഒ  എം.കെ രമേഷിൻ്റെ നേതൃത്ത്വത്തിലുള്ള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Leave A Comment