കാപ്പ ചുമത്തി തടങ്കലിലാക്കി
കാട്ടൂര്‍: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയുമായ കാട്ടൂര്‍ മുനയം സ്വദേശി ചാഴുവീട്ടില്‍ അസ്മിനെ (26) കാപ്പ ചുമത്തി തടങ്കലിലാക്കി. 4 വധശ്രമ കേസ്സുകള്‍, കവര്‍ച്ച, തട്ടികൊണ്ട് പോകല്‍, കഞ്ചാവ് വില്‍പ്പന തുടങ്ങി 14 ഓളം കേസ്സുകളില്‍ പ്രതിയാണ് ഇയാള്‍.കിഴുപ്പിളളിക്കരയില്‍ വെച്ച് ഒരു വധശ്രമക്കേസില്‍ ഉൾപെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് തടങ്കലിൽ ആക്കിയത്. വധശ്രമ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങാൻ ഇരിക്കെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
Leave A Comment