ക്രൈം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: കോടിയേരി മൂഴിക്കരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബേറ്. മൂഴിക്കര ശ്രേയസില്‍ ഷാജി ശ്രീധരന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. 

അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. വീടിന്റെ മുറ്റത്താണ് ബോംബ് വീണത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാട് പറ്റിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ് തലസ്ഥത്തെത്തി പരിശോധന നടത്തും.

Leave A Comment