പീഡനക്കേസ്; നടൻ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തി ൽവച്ചാണ് ഷിയാസ് കസ്റ്റംസിന്റെ പിടിയിലായത്.
ഇയാളെ കാസർഗോട്ടേയ്ക്ക് കൊണ്ടുവരാൻ പോലീസ് സംഘം ചെന്നൈയ്ക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഷിയാസിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയാൽ ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്നും റിമാൻഡ് ചെയ്യേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു.
ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽവച്ച് കസ്റ്റംസ് തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് കാസർഗോസ് ചന്തേര പോലീസിന് കസ്റ്റംസ് വിവരം കൈമാറി.
നടൻ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ ചന്തേര പോലീസ് നേരത്തേ കേസെടുത്തിരുന്നു. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും രണ്ട് തവണ ഗർഭച്ഛിദ്രത്തിനിരയായെന്നുമായിരുന്നു പരാതി.
കേസിൽ പോലീസ് ലുക്ക് നോട്ടീസ് പുറത്തിറക്കിയിരുന്നു.
Leave A Comment