15 വർഷത്തിനുശേഷം അടിപിടി കേസ്സിൽ ഒളിവിലായിരുന്ന പ്രതി പിടിയില്‍
കൊരട്ടി: അടിപിടി കേസ്സിൽ ഒളിവിലായിരുന്ന പ്രതിയെ 15 വർഷത്തിനുശേഷം കൊരട്ടി പോലീസ് പിടികൂടി. ചൗക്ക കനകകുന്ന് കണക്കശ്ശേരി വീട്ടില്‍ കിഷോർ ബാബു (39)വാണ് പിടിയിലായത് .2008 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കലയിടം ബേക്കറി ജംഗ്ഷനിൽ വച്ച് ആന്റെണി എന്നയാളെ ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി കല്ലുകൊണ്ട് മുഖത്ത് ഇടിച്ച്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിലെ മൂന്നാം പ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
കൊല്ലം കരുനാഗപ്പിള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എസ്എച്ച്ഓ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ വർഗ്ഗീസ്, ടി. എസ് , അജീഷ് , സൈബർ സെൽ സീനിയർ സിവിൽ പോലീസ് ഓഫീസർ എം .ജെ ബിനു എന്നിവരാണ് ഉണ്ടായത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave A Comment