ക്രൈം

ആളൊഴിഞ്ഞ പറമ്പില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 20 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയില്‍ പ്ലാസ്റ്റിക് കവറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.കുഞ്ഞിന്റെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല.

Leave A Comment