ക്രൈം

പോക്സോ കേസിൽ ഇതര സംസ്ഥാനക്കാരനായ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഇതര സംസ്ഥാനക്കാരനായ റെയിൽവേ ജീവനക്കാരൻ പിടിയിലായി. ബീഹാർ നളന്ദ ജില്ല ചിക്ലൌര പോലീസ് സ്റ്റേഷൻ പരിധിയിൽ യോഗിപൂർ മഹേഷ് പൂർ ഡിഗ് താമസക്കാരനായ ദയാനന്ദ് ചൗധരി (27) യാണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. വടക്കാഞ്ചേരി റെയിൽവേ ഗ്രൂപ്പിനുകീഴിൽ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ദയാനന്ദ് ചൗധരി.  തൃശൂർ റെയിൽവെ സ്റ്റേഷനു സമീപം വെച്ച് ഇയാൾ പെൺകുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave A Comment