മേത്തല പറമ്പിക്കുളങ്ങരയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു
കൊടുങ്ങല്ലൂര്‍: .മേത്തല പറമ്പിക്കുളങ്ങരയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു. പറമ്പിക്കുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപ്പറമ്പിൽ രാജേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷിൻ്റെഭാര്യ ധന്യയുടെ പത്ത് ഗ്രാം തൂക്കമുള്ള മാലയാണ് കവർന്നത്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയുടെ ജനലിലൂടെ കൈയിട്ടാണ് മോഷ്ടാവ് മാല പൊട്ടിച്ചെടുത്തത്.
കഴുത്ത് വേദനിച്ചതിനെ തുടർന്ന് ധന്യ നിലവിളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഫോറൻസിക് വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Leave A Comment