ക്രൈം

മാസത്തവണ മുടങ്ങിയതിന് വൃദ്ധമാതാവിന് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം

പറവൂര്‍: മാസത്തവണ മുടങ്ങിയതിന് ബ്ലേഡ് മാഫിയ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. നോര്‍ത്ത് പറവൂര്‍ കുഞ്ഞിത്തൈചിട്ടിവളപ്പില്‍ സ്റ്റീഫന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. മര്‍ദനത്തില്‍ സ്റ്റീഫന്റെ മാതാവ് ഫിലോമിനയുടെ കൈ ഒടിഞ്ഞു. സംഭവത്തില്‍ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബ്ലേഡ് മാഫിയയില്‍ നിന്ന് ഗ്രൂപ്പായി പണം കടം വാങ്ങിയിരുന്നു സ്റ്റീഫന്റെ കുടുംബം. ഇത് തിരിച്ചടയ്ക്കാനുള്ള തവണ മുടങ്ങിയതോടെയാണ് വീട്ടില്‍ കയറി ഒരു സംഘം ആക്രമിച്ചത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സ് ഗ്ര്യൂ നിധി എന്ന ബ്ലേഡ് കമ്പനിയില്‍ നിന്ന് സ്റ്റീഫന്റെ ഭാര്യ സാന്ദ്രയും മറ്റ് ചിലരും ചേര്‍ന്ന് പണം പലിശയ്ക്ക് വാങ്ങിയത്. ഇതിന് മാസത്തവണ മുടങ്ങുകയായിരുന്നു. തുടര്‍ന്നാണ് ആക്രമണം.

Leave A Comment