ക്രൈം

വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന വിരുതൻ പിടിയിൽ

ഒല്ലൂർ: വാഹനങ്ങളുടെ ചില്ല് തകർത്ത് സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. പെരുവാങ്കുളങ്ങര ഐനിക്കൽ വീട്ടിൽ നവീൻ ജോയ് (24) ആണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളിക്ക് സമീപം അടുത്ത ദിവസങ്ങളിലായി അഞ്ചോളം വാഹനങ്ങളുടെ ചില്ല് പൊട്ടിച്ച് മോഷണം നടത്തിയത് ഇയാളാണെന്ന് കണ്ടെത്തി. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ കുടുക്കിയത്. മണ്ണുത്തി, ഒല്ലൂർ, കൊടകര, പുതുക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ബൈക്ക് മോഷണം, എം.ടി.എം കവർച്ച, ക്ഷേത്ര കവർച്ച തുടങ്ങി നാലോളം കേസുകൾ നിലവിലുണ്ട്.

Leave A Comment