ക്രൈം

ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പറവൂർ: ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വടക്കേക്കര പട്ടണം കുപ്പിത്തറ വീട്ടിൽ  അശ്വിൻ (19) നെയാണ് വടക്കേര ഇൻസ്പെക്ടർ വി സി. സൂരജിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

വിൽപ്പനക്കായി വീട്ടിലെ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പോലീസ് കണ്ടെടുത്തത്.  

വിദ്യാർത്ഥികൾക്കിടയിലാണ് ഇയാളുടെ കഞ്ചാവ്  വിൽപ്പനയെന്ന് മുനമ്പം ഡി വൈ എസ് പി, എം കെ. മുരളി പറഞ്ഞു.

Leave A Comment