ക്രൈം

കൊരട്ടിയിൽ വൻ കഞ്ചാവുവേട്ട; 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊരട്ടി: കൊരട്ടിയിൽ വൻ കഞ്ചാവുവേട്ട, ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. എറണാകുളം തൃക്കാക്കര വട്ടേക്കുന്ന് പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്നുവിനെയാണ് ചാലക്കുടി ക്രൈം സ്ക്വാഡും ഡാൻസാഫും ചേർന്ന് പിടികൂടിയത്. 

കാറിൽ കഞ്ചാവുമായി വരവേ കൊരട്ടിയിൽ ദേശീയപാത അടച്ചു കെട്ടിയാണ് സ്പോർട്സ് യൂട്ടിലിറ്റി ഗണത്തിൽപെട്ട കാർ പിടികൂടിയത്. പോലീസിനെ കണ്ട് കാറിലുണ്ടായിരുന്ന മറ്റൊരാൾ കാർ നിർത്തുന്നതിനു മുമ്പേ ചാടി ഓടി രക്ഷപെട്ടു.
ഉത്സവ സീസൺ മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ വിൽപന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്.  

പിടിച്ചെടുത്ത കഞ്ചാവിന് മാർക്കറ്റിൽ 10 ലക്ഷം രൂപ വില വരും. കാറിന്റെ ഡോറിനുളളിലും സീറ്റിനുള്ളിലും പ്രത്യേക രഹസ്യഅറകളിലുമായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.

Leave A Comment