ചാലക്കുടി കൂടപ്പുഴ കപ്പേളയുടെ ചില്ല് സാമൂഹ്യ വിരുദ്ധർ തകർത്തു.
ചാലക്കുടി: കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയുടെ ചില്ല് സാമൂഹ്യ വിരുദ്ധർ തകർത്തു. കപ്പേളക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള രൂപ കൂടിന്റെ ചില്ലാണ് തകർന്നത്. അതിരപ്പിള്ളി റോഡിൽ കൂടപ്പുഴ ഇറക്കത്തുള്ള കപ്പേളയിലാണ് ആക്രമണം നടന്നത്. തകർന്ന ചില്ലുകൾ താഴത്ത് വീണ് കിടക്കുന്നുണ്ട്. ഞായർ രാവിലെയാണ് വിവരമറിയുന്നത്. നേരത്തേ മൂന്ന് തവണ ഇതേ കപ്പേളയുടെ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്ത സംഭവമുണ്ടായിട്ടുണ്ട്. കൂടപ്പുഴ നിത്യസഹായ മാത പള്ളിയുടെ കീഴിലുളളതാണ് കപ്പേള . ചാലക്കുടി പോലീസ് അന്വേഷണം ആരംഭിച്ചു.
Leave A Comment