"ഓപ്പറേഷൻ ബ്ലാക്ക്", ഇരുപത് കുപ്പി വ്യാജമദ്യവുമായി കൊടുങ്ങല്ലൂരില്‍ ഒരാള്‍ പിടിയില്‍
ഇരുപത് കുപ്പി വ്യാജമദ്യവുമായി ഒരാളെ കൊടുങ്ങല്ലൂർ എക്സൈസ് സംഘം പിടികൂടി. പൊയ്യവടക്കേ പൂപ്പത്തി സ്വദേശി ശ്രീനിവാസൻ എന്നയാളെയാണ് കൊടുങ്ങല്ലൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിൽ വ്യാജമദ്യം വ്യാപകമായി വിറ്റഴിക്കുന്നെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്‌സൈസ് ഷാഡോ ടീം "ഓപ്പറേഷൻ ബ്ലാക്ക് " എന്ന പേരിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
സ്പിരിറ്റിൽ കളർ കലർത്തി വേണ്ടത്ര രാസപരിശോധനകൾ ഒന്നുമില്ലാതെയാണ് ഇത്തരം വ്യാജമദ്യം ഉണ്ടാക്കുന്നത്. ശിവകാശിയിൽ കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ബിവറേജസിന്‍റെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറും മദ്യത്തിന്‍റെ വ്യാജ ലേബലും നിർമ്മിച്ചാണ് കുപ്പിയിൽ പതിക്കുന്നത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.
Leave A Comment