ക്രൈം

12 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് ജീവപര്യന്തം തടവും 10000 രൂപ പിഴയും

തൃശൂർ: പോക്സോ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെല്ലുവായ് രായം മരയ്ക്കാർ വീട്ടിൽ ശിവൻ @ അബ്ദുൽ റഹ്മാൻ എന്നയാൾക്കാണ് 
കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് ജഡ്ജ് എസ്  ലിഷ ശിക്ഷ വിധിച്ചത്. 12 വയസ്സുള്ള പെൺകുട്ടിയെ  ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ. 

 2017 ലാണ് കേസിനു ആസ്‌പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ  കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. 

അതിജീവിതയുടെ മൊഴിയിൽ   എരുമപ്പെട്ടി പോലീസ് സബ് ഇൻസ്‌പെക്ടർ  ജോസാണ്  കേസ് രജിസ്റ്റർ  ചെയ്ത്  അന്വേഷണം നടത്തിയത്. പിന്നീട് എരുമപ്പെട്ടി പോലീസ് ഇൻസ്‌പെക്ടരായിരുന്ന രാജേഷ് കെ.മേനോൻ, സി.ആർ. സന്തോഷ്‌കുമാർ എന്നിവർ ചേർന്നാണ് കേസിന്റെ  കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

Leave A Comment