ക്രൈം

എം ഡി എം എ യുമായി തൃശൂരിൽ യുവാവ് പിടിയിൽ

തൃശ്ശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 36:75 ഗ്രാം എംഡി എംഎയുമായി യുവാവിനെ തൃശൂർ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടി. കൊല്ലം സ്വദേശി അങ്കിത് (21)ആണ് പിടിയിലായത്. 

ബംഗളൂരുവിൽ നിന്നുള്ള ട്രെയിനിൽ  തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെ മയക്കുമരുന്ന് കേസിൽ പെട്ട് ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Leave A Comment