വഴിയാത്രക്കാരെ ആക്രമിക്കുന്ന കൊടും ക്രിമിനലിനെ പോലീസ് പിടികൂടി
തൃശൂർ: ത്യശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ കെൽട്രോൺ നഗറിൽ ത്യശ്ശൂർ-ഷൊർണൂർ സംസ്ഥാന പാതയുടെ അരികിൽ താമസിച്ച് യാത്രക്കാരെയും പ്രദേശവാസികളെയും ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന സംഘത്തിലെ പ്രധാന ക്രിമിനലായ ദേവൻ(18) എന്നയാളെ പോലീസ് പിടികൂടി. പോലീസ് പിടികൂടുന്ന സമയം പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മതിയായ ബലപ്രയോഗം നടത്തിയാണ് പിടികൂടിയത്.പ്രദേശവാസിയായ ക്യഷ്ണദേവൻ എന്ന യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലാണ് ദേവൻ പിടിയിലായത്. ദേവൻ നിരവധി കേസുകളിലെ പ്രതിയാണ്. ഈ കേസിൽ കൂടുതൽ പ്രതികളെ പിടികൂടാൻ ഉണ്ട്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു വിൻ്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ അതി സാഹസികമായി പിടികൂടിയത്.
Leave A Comment