ക്രൈം

വധശ്രമകേസിലെ പ്രതി പിടിയിൽ

തൃശൂർ: കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിലുള്ള വൈരാഗ്യത്തിന് ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.  മാന്ദാമംഗലം കാരിയാട്ടുപറമ്പിൽ ജയൻ (47) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ 17 ന് വൈകീട്ട് 7 നായിരുന്നു കേസിനാസ്പദമായ സംഭവം. മാന്ദാമംഗലം സെന്ററിൽ ഇരിക്കുകയായിരുന്ന പരാതിക്കാരനെ ഇയാൾ ചുറ്റിക കൊണ്ട് തലയിൽ അടിച്ച് മാരക പരിക്കേൽപ്പിച്ചു.  സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. 

ഒല്ലൂർ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ബെന്നിജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കർണാടക മൂകാംബികയ്കു സമീപമുള്ള ഗ്രാമത്തിൽ നിന്നുമാണ് പിടികൂടിയത്. ഇയാൾക്കെതിരെ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ ഒല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ.പി. ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉല്ലാസ്, സി പി ഒ  അഭീഷ് ആന്റണി എന്നിവരുമുണ്ടായിരുന്നു.

Leave A Comment